KeralaNattuvarthaLatest NewsNewsIndiaInternational

യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ

യുഎഇ: ഇന്ത്യയിൽ നിന്ന് ആർക്കെല്ലാം യു എ ഇ യിലോട്ട് പോകാം. എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്നാണ് യു എ ഇ യുടെ അറിയിപ്പ്. താമസവിസ തീര്‍ന്നവര്‍ക്ക് നിലവിൽ രാജ്യത്തേക്ക് പ്രവേശനം ഇതുവരേയ്ക്കും അനുവദിച്ചിട്ടില്ല.

Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: വിനേഷ് ഫോഗട്ടിൽ ക്വാർട്ടറിൽ പുറത്ത്

രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞ വര്‍ക്കാണ് യാത്രാനുമതി. ഇവരും വാക്സിന്‍ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തില്‍പെട്ടവരും നിശ്ചിത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, അനുമതി തേടണം. ദുബായ് വിസക്കാരെല്ലാം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സിന്റെ (ജി. ഡി. ആര്‍. എഫ്. എ) https/smart. gdrfad. gov.ae./home Page. aspx എന്ന സൈറ്റിലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്.

അബുദാബി, ഷാര്‍ജാ, അജ്മാന്‍, റാസ് അല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖ്വയിന്‍ എന്നീ എമിറേറ്റുകളിലെ വീസക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ (ഐ.സി. എ ) https/smartservices.ica. gov. ae/echannels/web/clinent/gust/index. html#/register Arrivals എന്ന വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകർ 48 മണിക്കൂര്‍ സമയപരിധിയിലെ ആര്‍ ടി പി സി ആര്‍ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണ് സമര്‍പ്പിക്കേണ്ടത്.

ഇന്ത്യയിലെ വിമാനത്താവളത്തില്‍ യാത്രയ്ക്കുമുൻപ് റാപ്പിഡ് പരിശോധനയുണ്ട്. വീണ്ടും യുഎഇയില്‍ എത്തുമ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും. തുടര്‍ന്ന് പത്തുദിവസം ട്രാക്കിംഗ് വാച്ച്‌ ധരിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതിനിടെ നാലാം ദിവസവും എട്ടാം ദിവസവും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം.

യാത്രയ്ക്ക് 48 മണിക്കൂര്‍ മുൻപുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ വളരെ കരുതലോടെ വേണം മറ്റുള്ളവരുമായി ഇടപെടാനെന്നും അല്ലെങ്കില്‍ പോസിറ്റീവ് ആകാനും യാത്ര മുടങ്ങാനും ഇടയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ വാക്സിന്‍ എടുത്ത യുഎഇ താമസ വീസക്കാരെ അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച്‌ ചര്‍ച്ച പുരോഗമിക്കുകയാണ്.

ആരോഗ്യം, വിദ്യാഭ്യാസം, സര്‍ക്കാര്‍ സര്‍വീസ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയില്‍ പഠിക്കുന്നവര്‍, ചികിത്സ പൂര്‍ത്തിയാക്കാനുള്ളവര്‍ എന്നിവര്‍ക്ക് വാക്സിന്‍ എടുക്കാതെയും എത്താം. ഇവരില്‍ ദുബായ് വിസക്കാര്‍ ഡി ജി ആര്‍ എഫ് എ ( ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ) വെബ്സൈറ്റിലും മറ്റുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലും ( ഐസിഐ ) അപേക്ഷ സമര്‍പ്പിച്ച്‌ അംഗീകാരം നേടണം.

കുട്ടികളുടെ കാര്യം

12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വാക്സിങ് സംബന്ധിച്ച്‌ പ്രത്യേക നിര്‍ദ്ദേശം ഇല്ല. ഇവര്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്താം എന്നതാണ് നേരത്തെയുള്ള അറിയിപ്പ് . വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുള്ളതിനാല്‍ യാത്രാ തടസ്സമുണ്ടാകില്ല

പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമൊരുക്കിക്കൊണ്ടാണ് യുഎഇ രാജ്യത്തേക്ക് താമസക്കാരെ തിരിച്ചു വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button