ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോൽവി. ക്വാർട്ടറിൽ ബെലാറൂസിന്റെ വനേസ കാലസിൻസ്ക്യയോടാണ് ഇന്ത്യൻ താരം തോറ്റത്. സ്കോർ: 9-3. രണ്ടുതവണ ലോക ജേതാവായ താരമാണ് വനേസ. വനേസ ഫൈനലിലെത്തിയാൽ റെപാഷെ റൗണ്ട് വഴി വിനേഷിന് വീണ്ടും വെങ്കല മെഡൽ നേടാൻ വഴി തെളിയും.
നിലവിലെ വെങ്കല മെഡൽ ജേതാവായ സോഫിയ മാറ്റിസണിനെ 7-1ന് തോൽപ്പിച്ചായിരുന്നു വിനേഷ് ക്വാർട്ടറിലെത്തിയത്.അതേസമയം, 57 കിലോഗ്രാം വിഭാഗത്തിൽ റെപാഷെറൗണ്ടിൽ ഇന്ത്യയുടെ അൻഷു മാലിക്കിനും തോൽവി. നിലവിലെ വെങ്കല മെഡൽ ജേതാവ് വലേറിയ കോബ്ലോവയാണ് അൻഷുവിനെ 1-5 തോൽപ്പിച്ചത്.
Read Also:- ചരിത്ര നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം: മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം
ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ രവികുമാർ ദഹിയ ഇന്നിറങ്ങും. ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ ആദ്യ സ്വർണത്തിനായുള്ള കാത്തിരിപ്പിലാണ്. സെമിയിൽ കസാഖ് താരം സനായേവിനെ മികച്ച തിരിച്ചുവരവിനൊടുവിലാണ് ഇന്ത്യൻ താരം മലർത്തിയടിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്.
Post Your Comments