NattuvarthaLatest NewsKeralaNews

ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനലിനെ പോലീസ് വിദഗ്ധമായി കീഴ്പ്പെടുത്തി

തൃശൂര്‍: യുവാവിനെ കബളിപ്പിച്ച്‌ ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനലിനെ വിദഗ്ദമായി കീഴ്പ്പെടുത്തി പോലീസ്. പിടിയിലായത് വിവിധ ജില്ലകളിലായി അൻപത്തിരണ്ടോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Also Read:സൗദിയിലെ മാളുകളിൽ സ്വദേശിവൽക്കരണം മുറുകുന്നു

ആനമല ജംഗ്ഷനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ആഢംബര ബൈക്ക് അപരിചിതനായ ഒരാള്‍ പരിചയംനടിച്ച്‌ ഓടിച്ചു നോക്കാന്‍ വാങ്ങി അമിതവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.

കേസിൽ പോലീസ് അന്വേഷണം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലേക്ക് നീങ്ങിയെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല.
തുടര്‍ന്നാണ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മുന്‍ കാല ക്രിമിനലുകളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയായ പ്രണവിനെ അതിസാഹസികമായാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button