സൗദി: മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്താൻ സൗദി ഗവൺമെന്റിന്റെ തീരുമാനം. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മാളുകളിലേയും അതിന്റെ മാനേജ്മെന്റ് ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികള്‍ക്ക് മാത്രമായിരിക്കും.
രാജ്യത്ത് സ്വദേശികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ തുടര്‍ച്ചയായാണ് മാളുകളിലെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനം. 51,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments