കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മൊയീന്‍ അലി വ്യക്തമാക്കി. എന്നാൽ ഫിനാന്‍സ് മാനേജറായ സമീറിനെ ചന്ദ്രികയിൽ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. എൻഫോഴ്സ്മെന്റിന് മുൻപിൽ ഹാജരാകാൻ കഴിയാത്തവിധം ആരോഗ്യ പ്രശ്നങ്ങളിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ് ഹൈദരലി തങ്ങള്‍ കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു.
ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പത്രത്തിന്‍റെ ചെയര്‍മാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇ ഡി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. അതേസമയം സമീർ നാളെ ഇ ഡി യ്ക്ക് മുൻപിൽ ഹാജരാകുമെന്നാണ് സൂചനകൾ.
Post Your Comments