പല പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മേഖലയാണ് കോണ്ടം വ്യവസായം. ഉപഭോക്താവിന്റെ സംതൃപ്തിയാണ് കമ്പനിയുടെ സന്തോഷം. ലോക്ഡൗണ്‍ സമയത്ത് കോണ്ടം വില്‍പ്പന ഇടിഞ്ഞെന്നും ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. യു.കെയില്‍ ഉള്‍പ്പെടെ ഇതാണ് അവസ്ഥയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം പ്രതിസന്ധികളിൽ നിന്നും പാഠമുൾക്കൊണ്ട് പുത്തൻ പരീക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്ടം കമ്പനി.
നാടൻ ഫ്ലേവറുകൊണ്ട് നിർമിച്ചിരിക്കുന്ന കോണ്ടം ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ‘വൺ’ എന്ന മലേഷ്യൻ കമ്പനിയാണ് വ്യത്യസ്‍തമായ സ്റ്റൈലിൽ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. ജീരകം, മഞ്ഞൾ, കറുവാപ്പട്ട, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും മധുരവും കലർന്ന ഭക്ഷണപദാർത്ഥത്തിന്റെ സ്റ്റൈൽ ആണ് ഇതിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കറി ഫ്ലേവർ എന്നാണ് ഇവർ ഇത്തരം കോണ്ടത്തിനു പേരിട്ടിരിക്കുന്നത്. നിലവിൽ ഓൺലൈൻ വിപണനം മാത്രമേയുള്ളൂ. ‘പെരിസ കറി’ എന്ന വിഭവത്തിന്റെ രുചിയാണിതിന്. കറി ഫ്ലേവർ ആണെങ്കിലും ഇതിൽ ആകെ ഒരു പച്ചക്കറി ഇനം മാത്രമേ ഉള്ളു. അത് വഴുതന ആണ്. ഇത് തന്നെയാണ് കൂട്ടത്തിലെ കേമനും. കൂട്ടത്തിലെ ഒരേയൊരു പച്ചക്കറി ഫ്ളേവറാണിത്. ഡ്യൂറെക്സ് ആണ് ഈ ഫ്ലേവറിന്റെ നിർമ്മാതാക്കൾ. കൂടത്തെ റെഡ് ചില്ലിയും ഉണ്ട്. ഇതിനോടകം ഏറ്റവും അധികം ആളുകൾ വാങ്ങിയത് ഇതുരണ്ടും ആണ്.
ഇതോടൊപ്പം, ജിൻജർ (ഇഞ്ചി) ഫ്ലേവർ, സ്‌പൈസി ആയിട്ടുള്ള ചിക്കൻ ടിക്ക മസാല, ബിരിയാണി ഫ്ലേവർ, മധുരം നിറഞ്ഞു നിൽക്കുന്ന കലാ ഘട്ട ഫ്ലേവർ, മദ്യത്തിന്റെ രുചി ഇഷ്ടപ്പെടുന്നവർക്ക് സ്കോച്ച് വിസ്കി എന്നിങ്ങനെയാണ് കമ്പനി ഇറക്കിയിരിക്കുന്നത് മറ്റു ഫ്ലേവറുകൾ. ഇവയെല്ലാം തന്നെ ഇതിനോടകം തന്നെ വിപണിയിൽ ലഭ്യമാണ്.
View this post on Instagram
Post Your Comments