ന്യൂഡല്‍ഹി : സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയുടെ നീക്കം.
സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു എയര്‍ ബബിള്‍ കരാര്‍. എന്നാല്‍ സൗദിയുമായി ഇതുവരെ ഈ കരാറുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ സൗദി അറേബ്യ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. സൗദിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇതുവരെ തിരിച്ചുപോകാന്‍ സാധിച്ചിട്ടില്ല.
ഖത്തര്‍ വഴിയും മറ്റും പലരും യാത്ര ചെയ്യുന്നുണ്ടെങ്കിലും അതിന് ഭീമമായ സംഖ്യ ചെലവ് വരും. നേരിട്ടുള്ള യാത്ര സാധ്യമായാല്‍ മാത്രമേ പ്രവാസികളുടെ പ്രതിസന്ധി തീരുകയുള്ളൂ. ഇതിനുള്ള പരിഹാര മാര്‍ഗം തേടിയാണ് കേന്ദ്ര സര്‍ക്കാര്‍ സൗദിയുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.
Post Your Comments