KottayamLatest NewsKeralaNattuvarthaNews

മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : ഒരാൾക്ക് പരിക്ക്

പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ കി​ട​ങ്ങൂ​ര്‍ കോ​ട്ടേ​ക്കു​ന്നേ​ല്‍ എം.​ജി. സ​ജി​മോ​ന് (55) ആണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റത്

ക​ടു​ത്തു​രു​ത്തി: മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ ഐ​ഷ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ കി​ട​ങ്ങൂ​ര്‍ കോ​ട്ടേ​ക്കു​ന്നേ​ല്‍ എം.​ജി. സ​ജി​മോ​ന് (55) ആണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റത്.

Read Also : കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി! കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ഓ​ടെ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പി​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍ പി​ക്ക​പ്പി​ന്‍റെ പു​റ​കി​ലി​ടി​ച്ച​തോ​ടെ കൂ​ട്ട​യി​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ കി​ട​ന്ന കാ​റും പി​ക്ക​പ്പും ഫ​യ​ര്‍ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍ന്നു റോ​ഡി​ല്‍നി​ന്നു മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഐ​ഷ​ര്‍ ലോ​റി​യു​ടെ ബ്രേ​ക്ക് ജാ​മാ​യ​തോ​ടെ റോ​ഡി​ല്‍ നി​ന്നു മാ​റ്റാ​നാ​യി​ല്ല. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല​ക​പ്പെ​ട്ട​തോ​ടെ ഏ​റ്റു​മാ​നൂ​ര്‍ -വൈ​ക്കം റോ​ഡി​ല്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റേ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

തു​ട​ര്‍ന്ന്, ജെ​സി​ബി എ​ത്തി​ച്ചാ​ണ് ലോ​റി റോ​ഡി​ല്‍നി​ന്നും ത​ള്ളി മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​യാ​ളെ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്ര​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ ന​ല്‍കി. സ്ഥലത്തെത്തിയ ക​ടു​ത്തു​രു​ത്തി പൊലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button