മധ്യപ്രദേശിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മധ്യപ്രദേശിലെ മൊറേനയിലെ മിഷനറി സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പലിന്റേയും മാനേജരുടെയും മുറികളിൽ നിന്നായി മദ്യക്കുപ്പികളും സ്ത്രീകളുടെ അടിവസ്ത്രങ്ങളും കണ്ടെത്തി.
സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മധ്യപ്രദേശിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ അംഗം നിവേദിത ശർമ്മ അടക്കമുള്ള സംഘമാണ് ദേശീയ പാത 3-നടുത്ത് സ്ഥിതി ചെയ്യുന്ന മിഷനറി സ്‌കൂളിൽ പരിശോധന നടത്തിയത്. പ്രിൻസിപ്പൽ, മാനേജർമാർ എന്നിവരുടെ മുറികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇവരുടെ മുറിയിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 16 കുപ്പി മദ്യം, കോണ്ടം പാക്കറ്റുകൾ, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ കണ്ടെത്തി.
അതേസമയം, തന്റെ താമസസ്ഥലം കാമ്പസിന് പുറത്താണെന്നും അവിടെ ഉണ്ടായിരുന്നത് കാലിക്കുപ്പികൾ ആണെന്നും പ്രധാനാധ്യാപകൻ പറയുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇദ്ദേഹം നിഷേധിക്കുകയാണ്. തന്റെ താമസസ്ഥലം കാമ്പസിന് പുറത്താണെന്ന് പറഞ്ഞ് അദ്ദേഹം, ഇവിടെ നിന്നും കണ്ടെത്തിയ കുപ്പികളിൽ രണ്ടെണ്ണത്തിൽ ചിലപ്പോൾ മദ്യം കണ്ടേക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, തങ്ങളാരും മദ്യപിക്കുന്നവരല്ല എന്നാണ് ഇയാളുടെ വാദം.
സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പാളിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസ് സീല്‍ ചെയ്തിരിക്കുകയാണ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നിവേദിത ശര്‍മ്മയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്നാണ് സ്‌കൂളില്‍ പൊതുപരിശോധനയ്ക്കായി എത്തിയത്. മിഷനറി സ്കൂൾ സീൽ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന്റെ മറവിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുകയാണ്.
സ്‌കൂളിൽ മതപ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും മദ്യക്കുപ്പികളും ആക്ഷേപകരമായ വസ്തുക്കളും കണ്ടെത്തിയതായി ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം നിവേദിത ശർമ്മ അറിയിച്ചു. സ്കൂളിൽ ഒരു പള്ളിയും ഉണ്ട്. സ്‌കൂൾ പരിസരത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഒന്നും കാര്യമായി പതിഞ്ഞിട്ടില്ല. ഒരു വ്യക്തിക്ക് താമസിക്കാൻ ഏഴ് മുറികൾ എന്തിനാണ് എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഈ 7 മുറികളിലാണ് 12 കിടക്കകളുണ്ട്. അടുക്കളയുമുണ്ടെന്ന് ശർമ്മ പറഞ്ഞു. പ്രിൻസിപ്പലും മാനേജരും ഈ സ്ഥലത്താണ് താമസിക്കുന്നത്. ലൈബ്രറിയോട് ചേർന്നാണ് പ്രിൻസിപ്പലിന്റെയും മാനേജരുടെയും മുറികൾ. ചട്ടം അനുസരിച്ച് ഇത് തെറ്റാണ്. സ്‌കൂൾ വളപ്പിൽ ആർക്കും വീട് നിർമിക്കാൻ കഴിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.പഥക് പറഞ്ഞു.
Post Your Comments