Latest NewsIndiaNews

അഭിമാന നേട്ടം: രാജ്യത്ത് നിന്നും നഷ്ടപ്പെട്ട പുരാവസ്തുക്കളിൽ 75 ശതമാനവും 7 വർഷം കൊണ്ട് തിരികെ എത്തിച്ചു: കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന് നഷ്ടപ്പെട്ട വിലപിടിച്ച പുരാവസ്തുക്കളിൽ 75 ശതമാനവും കഴിഞ്ഞ ഏഴ് വർഷം കൊണ്ട് തിരികെ എത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1976 മുതൽ ഇതുവരെ 54 വിലപിടിച്ച പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ കൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരുമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങളാണ് പുരാവസ്തുക്കൾ രാജ്യത്തിന് വളരെ വേഗത്തിൽ തന്നെ തിരികെ ലഭിക്കാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു.

Read Also: യു.പി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ല: 400 സീറ്റ് വരെ എസ്.പി നേടുമെന്ന് അഖിലേഷ് യാദവ്

ഇന്ത്യയിൽ നിന്ന് വിദേശികൾ കൊണ്ടു പോയ നിരവധി പൈതൃക സ്വത്തുക്കളെ തിരിച്ച് പിടിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ പൈതൃക സ്വത്തുക്കൾ തിരിച്ചു പിടിച്ചത്. 2014 മുതൽ 41 പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും തിരിച്ച് രാജ്യത്തേക്ക് കൊണ്ടു വന്ന പുരാവസ്തുക്കളുടെ 75 ശതമാനത്തോളമാണ് ഇതെന്നും അദ്ദേഹം വിശദമാക്കി.

കോൺഗ്രസ് ഭരിച്ച 25 വർഷക്കാലത്തിനുള്ളിൽ വെറും 10 പുരാവസ്തുക്കൾ മാത്രമായിരുന്നു രാജ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഹ്‌റു – ഗാന്ധി കുടുംബങ്ങൾക്ക് ഇന്ത്യയുടെ പൈതൃക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനേക്കാൾ താൽപര്യം അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Read Also: വഴുതനയും റെഡ് ചില്ലിയും പ്രധാനി, നാടൻ ഭക്ഷണപദാർത്ഥത്തിന്റെ ഫ്ലേവറിൽ പുതിയ കോണ്ടം വരുന്നു: പുത്തൻ വഴി തുറന്ന് കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button