KeralaNattuvarthaLatest NewsNewsIndiaInternational

കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നു: കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ

കൊച്ചി: കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സർക്കാർ. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് നിർദ്ദേശം.

Also Read:എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസ്: ശ്രീരാമക്യഷ്ണനെ ഒഴിവാക്കി കസ്റ്റംസ്

ഐഎസ് ഭീകരര്‍ ശ്രീലങ്കന്‍ പള്ളിയില്‍ നടത്തിയ സ്‌ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു. എന്നാൽ സർക്കാർ ഇത് പാടേ അവഗണിക്കുകയായിരുന്നു.

ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം ആയുധക്കടത്ത് റാക്കറ്റുകളുള്ളത് ബീഹാറിലെ മങ്കര്‍ ജില്ലയിലാണ്. ഇവിടെ നിന്നും, വടക്ക് കിഴക്കന്‍ യുപിയില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button