KeralaLatest NewsNews

യെമൻ പൗരൻ കൊല്ലപ്പെട്ട കേസ് : നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകി

വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തു

ദില്ലി: 2017ൽ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയി റിപ്പോർട്ട്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നുണ്ട്. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്.

read also: ശബരിമല മകരവിളക്ക് ജനുവരി 14ന്: നട തുറന്നു

അഭിഭാഷകനെ അറിയിച്ച ശേഷം, ഇത് നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം ഒരു മാധ്യമത്തോട് പറഞ്ഞു. ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button