KeralaNattuvarthaLatest NewsNewsIndia

മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ഇടത് നുണക്കഥകളെ പൊളിച്ചെഴുതി ഭാരതീയ വിചാരകേന്ദ്രത്തിന്റെ രണ്ടു പുസ്തകങ്ങൾ

തിരുവനന്തപുരം: മാപ്പിള ലഹളയിലെ നുണക്കഥകൾ പുറത്ത്. കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാരാണെന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പുസ്തകത്തിൽ പരാമർശം. മാപ്പിള ലഹള 100 വർഷം തികയുന്നതിനോടനുബന്ധിച്ച് ഈ ചരിത്രസംഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളുമായി രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി ഭാരതീയ വിചാരകേന്ദ്രം.

Also Read:ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​യ​റി വി​ഗ്ര​ഹ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ശേ​ഷം ക​വ​ര്‍​ച്ച: പ്രതികളെ പിടികൂടി പോലീസ്

ബി.എസ്. ഹരിശങ്കര്‍ എഴുതിയ ‘ബിയോണ്ട് റാംപേജ്: വെസ്റ്റ് ഏഷ്യന്‍ കോണ്‍ടാക്‌ട്‌സ് ഓഫ് മലബാര്‍ ആന്‍റ് ദി ഖിലാഫത്ത്’ ഉം, കെ.സി. സുധീര്‍ ബാബു എഴുതിയ ‘മാപ്പിള കലാപം അംബേദ്കര്‍ അടയാളപ്പെടുത്തുമ്പോള്‍’ എന്നതുമാണ് രണ്ടു പുസ്തകങ്ങൾ.

ഇടത് ചരിത്രകാരന്മാരും, ഇസ്ലാമിക പണ്ഡിതൻമാരും പറഞ്ഞ അനേകം നുണക്കഥകളെയാണ് രണ്ടു പുസ്തകങ്ങളും പൊളിച്ചെഴുതുന്നത്.
ഇതുവരെ പൊതുജനത്തിന് അറിയാത്ത വസ്തുതകളാണ് ഈ പുസ്തകങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്. മാപ്പിള കലാപത്തിന്‍റെ നഗ്നമായ തിന്മകള്‍ ഈ പുസ്തകങ്ങള്‍ വസ്തുതകള്‍ നിരത്തി പുറത്തുകൊണ്ടുവരുന്നുവെന്ന് ഗ്രന്ഥകർത്താക്കൾ അഭിപ്രായപ്പെടുന്നു.

ഒരുകൂട്ടം സമ്പന്നരായ മാപ്പിളമാര്‍ രാഷ്ട്രീയ താല്പര്യങ്ങളോടെ സാമ്പത്തികം ലക്ഷ്യം വച്ചു നടത്തിയ കൂട്ടക്കൊലയെക്കുറിച്ചാണ് പുസ്തകം സംസാരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button