Latest NewsNewsWomenInternationalHealth & Fitness

നിശാ പാർട്ടിയിൽ ശീതളപാനീയം കുടിച്ച യുവതിയുടെ ശരീരം ഐസായി, ദേഹമാസകലം വലിഞ്ഞു മുറുകി: വീഡിയോ പങ്കുവെച്ച് അമ്മ

അപരിചിതർ ആഹാര പഥാർത്ഥം നൽകിയാൽ അത് ഭക്ഷിക്കരുതെന്നു അമ്മ

ലണ്ടൻ: പിറന്നാൾ ആഘോഷിക്കാൻ പോയ മകൾക്ക് സംഭവിച്ച ദുരിതം വെളിപ്പെടുത്തി ഒരു അമ്മ. ദേഹമാസകലം വലിഞ്ഞു മുറുകി അസ്വസ്ഥത അനുഭവിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പെൺകുട്ടിയുടെ ശാരീരിക സ്ഥിതി അമ്മ അറിയിച്ചത്.

പിറന്നാൾ ആഘോഷിക്കാൻ പോയ തന്റെ മകൾ തിരികെ എത്തിയത് തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം 18കാരിയായ മില്ലി താപ്ലിനാണ് ഈ അവസ്ഥ ഉണ്ടായത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ നിശാ പാർട്ടിയിൽ വെച്ച് ഒരു യുവാവ് നൽകിയ ശീതളപാനീയം പെൺകുട്ടി കുടിച്ചിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും പെൺകുട്ടി കുഴഞ്ഞു വീഴുകയുമായിരുന്നു. ശരീരം തണുത്ത് വിറച്ച മില്ലിയെ ഉടൻ തന്നെ അമ്മ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആവശ്യത്തിലധികം മദ്യം കഴിച്ചതിനാലാണ് ഈ അവസ്ഥയെന്ന് പറഞ്ഞ് ഡോക്ടർമാർ തിരികെ വിട്ടു.

read also: പെഗാസസ് ഫോൺ വിവാദം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

ഇപ്പോൾ മില്ലിയുടെ അവസ്ഥ വളരെ ദയനീയമാണെന്ന് അമ്മ വീഡിയോയിൽ പറയുന്നു. തന്റെ മകൾ പിന്നീട് എഴുന്നേറ്റിട്ടില്ല. ശരീരം എപ്പോഴും തണുത്ത് മരവിച്ച് അവസ്ഥയിലാണ്. വിരലുകൾ വികൃതമാണ്, ശരീരം വലിഞ്ഞു മുറുകുന്ന പോലെയാണെന്നും നടക്കാൻ സാധിക്കുന്നില്ലെന്നും അമ്മ വ്യക്തമാക്കി.

അപരിചിതർ ആഹാര പഥാർത്ഥം നൽകിയാൽ അത് ഭക്ഷിക്കരുതെന്നും തന്റെ മകളുടെ അവസ്ഥ ആർക്കും വരാതിരിക്കാനാണ് വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും അമ്മ സമൂഹമാധ്യമത്തിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button