ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. 2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റിസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് പെഗാസസ് ചോർത്തിയതെന്നാണ് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം
അതേസമയം പട്ടികയിലുള്ള നമ്പർ താൻ 2014-ൽ സറണ്ടർ ചെയ്തിരുന്നുവെന്നാണ് അരുൺ മിശ്ര വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും തന്ത്രപ്രധാമായ റിട്ട് സെക്ഷനിനിലെ രണ്ട് രജിസ്ട്രാർമാരുടെ നമ്പറുകളും പൊഗാസസ് ചോർത്തിയിട്ടുണ്ട്. എൻ.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്.
അതേസമയം പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.
Read Also: പൗരത്വ നിയമം ഭേദഗതി ചെയ്യില്ല: പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
Post Your Comments