Latest NewsNewsIndia

പൗരത്വ നിയമം ഭേദഗതി ചെയ്യില്ല: പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ (സി.എ.എ) ഭേദഗതി വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്ലീം ലീഗ് എം.പി പി.വി. അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴി ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

അയല്‍ രാജ്യങ്ങളിലെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നായിരുന്നു അബ്ദുള്‍ വഹാബിന്റെ ചോദ്യം. എന്നാല്‍, മറ്റ് മത ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ പദ്ധതിയില്ലെന്ന് നിത്യാനന്ദ റായ് വ്യക്തമാക്കി. സി.എ.എ ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്നാണ് കഴിഞ്ഞ ആഴ്ച നിത്യാനന്ദ റായ് ലോക്‌സഭയെ അറിയിച്ചത്. 2019ലാണ് പാര്‍ലമെന്റില്‍ പൗരത്വം നിയമം പാസാക്കിയത്. ഇതേ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. 2020 ജനുവരി 10 മുതലാണ് വിജ്ഞാപനം പ്രാബല്യത്തില്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button