ന്യൂദല്‍ഹി : സംഭല്‍ , അദാനി വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്‌സഭ നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടുമണിവരെയാണ് സഭ നിര്‍ത്തിവെച്ചത്.
അദാനി ഗ്രൂപ്പിനെതിരെ യുഎസില്‍ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ മുദ്രാവാക്യം വിളിച്ചു.
അദാനി വിഷയത്തില്‍ അന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കില്ല, അങ്ങനെ ചെയ്താല്‍ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുന്നതുപോലെയാകും അവര്‍ ഒന്നാണെന്നും രാഹുല്‍ ലോകസഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നേരത്തെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരന്നു.
Post Your Comments