ഡൽഹി: കോവിഡ് വ്യാപനകാലത്ത് രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയ പ്രവാസികളിൽ കൂടുതൽ പേർ കേരളത്തിലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വന്ദേ ഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275 ആണ്. തൊട്ടു പിന്നിലുള്ള ദില്ലിയിൽ വന്ദേ ഭാരത് മിഷൻ വഴി എത്തിയത് പതിമൂന്ന് ലക്ഷം പേരാണ്. വിദേകാര്യമന്ത്രി എസ് ജയശങ്കറാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്ത് നിന്ന് ഈ വർഷം ഏപ്രിൽ വരെ ആകെ അറുപത് ലക്ഷം പേരെയാണ് ഈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ രാജ്യത്ത് എത്തിച്ചത്. യുഎഇയിൽ നിന്നാണ് വന്ദേ ഭാരത് മിഷൻ വഴി രാജ്യത്തേക്ക് കൂടുതൽ പേർ എത്തിയത്. കോവിഡ് വ്യാപനകാലത്ത് ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് രാജ്യത്തേക്ക് എത്തിയത്.
Post Your Comments