Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentKollywoodMovie Gossips

‘ലേഡി സൂപ്പര്‍ സ്റ്റാറാകണം എന്നതാണ് പ്രധാന ലക്ഷ്യം, കരിയറിൽ മാത്രം ശ്രദ്ധ’: സാനിയ ഇയ്യപ്പൻ

ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ എല്ലാം ശരിയാണ്

കൊച്ചി: നായികയായ ‘ക്യൂൻ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ആരാധകരിൽഏറിയ പങ്കും യുവാക്കളാണ്. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുമുണ്ട്.

ഇപ്പോൾ, ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാനിയ. ലേഡി സൂപ്പർസ്റ്റാർ ആവണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് സാനിയ വെളിപ്പെടുത്തുന്നു.

‘എനിക്ക് 19 വയസ് എത്തിയതേയുള്ളു. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം. ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം. ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നും സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നതെന്നും കരുതുന്നു.വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. കരിയറില്‍ മാത്രം ശ്രദ്ധിച്ചാണ് പോകുന്നത്,’ സാനിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button