
ചെന്നൈ: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വിശദീകരിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റേതായി ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് പത്രത്തിൽ നൽകിയിരിക്കുന്നത്. പരസ്യം വിവാദമായതോടെ വിശദീകരണവുമായി ബാങ്ക് അധികൃതർ രംഗത്തെത്തി. പരസ്യം ടൈപ്പ് ചെയ്തതിൽ പറ്റിയ പിശകാണെന്നും അതിൽ തിരുത്തൽ വരുത്തിയെന്നും ബാങ്കിന്റെ സീനിയർ മാനേജർ ടൈംസ് ഒഫ് ഇന്ത്യയിൽ വ്യക്തമാക്കി.
2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത്തിരുത്തി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് വിശദമാക്കിയ പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്ന് അധികൃതർ വിശദമാക്കി. ചൊവ്വാഴ്ച നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത 200 ഓളം പേരിൽ 2021 ൽ പഠിച്ചിറങ്ങിയ ഉദ്യോഗാർത്ഥികളും ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments