
കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുമ്പോള്‍ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നു. മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി പക്ഷെ സ്ഥാനങ്ങള്‍ വീതം വെക്കുന്ന ഘട്ടത്തില്‍ എല്ലാം നല്‍കുന്നത് കണ്ണൂരുകാര്‍ക്കാണ് എന്നായിരുന്നു വിമര്‍ശനം. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രതിനിധിയും സിഐടിയു ജില്ലാ സെക്രട്ടറി കൂടിയായ പി ബി ഹര്‍ഷകുമാര്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം നടത്തിയത്. എല്ലാ സ്ഥാനങ്ങളും ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പ്രതിനിധികള്‍ ചോദിച്ചു.
മന്ത്രിമാര്‍ക്ക് നേരെയും പൊതുചര്‍ച്ചയ്ക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിമാരില്‍ പലരും കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും ഹര്‍ഷകുമാര്‍ വിമര്‍ശനമുണ്ട്. പല നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ വന്നതിന് ശേഷം എത്ര സമ്പത്ത് ഉണ്ടായെന്ന് പരിശോധിക്കണമെന്നും വിമര്‍ശനത്തില്‍ പറയുന്നു.
Post Your Comments