ടോക്കിയോ: ജിംനാസ്റ്റിക്സ് താരം സിമോണ ബൈൽസ് തിരിച്ചുവരുന്നു. നാളത്തെ ബീം ടീം മത്സരത്തിൽ സിമോണ ബൈൽസ് മത്സരിക്കും. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് സിമോണ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ പ്രതിസന്ധികളെ അതിജീവിച്ച് കളിക്കളത്തിലേക്ക് അവർ മടങ്ങി വരുന്നതായി യു എസ് എ ജിംനാസ്റ്റിക്സ് അറിയിച്ചു.
2016 റിയോ ഒളിമ്പിക്സിൽ നാലു തവണ ഗോൾഡ് മെഡൽ നേടിയ സിമോണ ബൈൽസ് ടോക്കിയോ ഒളിമ്പിക്സ് വ്യക്തിഗത ഇനങ്ങളിൽ ഏഴെണ്ണത്തിലും ഫൈനലിൽ പ്രവേശിച്ചിരുന്നു. അതേസമയം, പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് പറഞ്ഞു.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ അർജന്റീനയെ നേരിടും
നേരത്തെ, വാൾട്ടിലും അൺഈവൻ ബാർസിലും ഓൾ-എറൗണ്ട് ഫൈനലിൽ നിന്നും താരം പിന്മാറിയിരുന്നു. ഇത്തവണ വ്യക്തിഗത ഇനങ്ങളിൽ ഏഴെണ്ണത്തിലും ബൈൽസ് ഫൈനലിൽ എത്തിയിരുന്നു. 2013നുശേഷം ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തു സ്വർണവും നേടിയ ആദ്യ വനിതയാണ് സിമോണ ബൈൽസ്.
Post Your Comments