ചെര്‍പ്പുളശ്ശേരി: ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും ഡോ. തോമസ് ഐസക് വെള്ളിനേഴിയിൽ. ഹരിത കേരള മിഷന് ജില്ല കോഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണനൊപ്പമാണ് മുൻ മന്ത്രിയായിരുന്ന തോമസ് ഐസക് എത്തിയത്. അദ്ദേഹം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള ശലഭോദ്യാനം സന്ദര്‍ശിക്കുകയും ശലഭങ്ങളെ ആകര്‍ഷിക്കാനുള്ള കിലുപ്പ സസ്യം നടുകയും ചെയ്തു.
Also Read:‘എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ? ഈന്തപ്പഴ ഇക്കാക്ക’: കെ.ടി ജലീലിനെ ട്രോളി ശ്രീജിത്ത് പണിക്കർ
ജാപ്പനീസ് മാതൃകയിലുള്ള മിയാവാക്കി വനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പുരോഗതി വിലയിരുത്തി. കൂടാതെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റാനശ്ശേരിയില്‍ സ്ഥാപിച്ച എം.സി.എഫിന്റെയും ബെയിലിങ് യൂനിറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ കാണുകയും നിർദ്ദേശങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
Post Your Comments