NattuvarthaLatest NewsKeralaNews

പാറശ്ശാലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒ പി ബഹിഷ്കരിച്ചു

പാറശ്ശാല: പാറശ്ശാലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒ പി ബഹിഷ്കരിച്ചു. പാറശ്ശാല ഹെഡ്ക്ക്വാർട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയില്‍ എത്തിയ യുവാക്കളാണ്​ പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചതെന്നാണ് ജീവനക്കാരുടെ മൊഴി.

Also Read:എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മൃഗീയമായി കൊലപ്പെടുത്തി

ആശുപത്രിയിൽ അതിക്രമിച്ചു കയറിയ യുവാക്കൾ ബഹളം വച്ചത് ഡോക്ടര്‍ ചോദ്യം ചെയ്തു. ഇതിൽ ക്ഷുഭിതരായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ യും നഴ്‌സിംഗ് അസിറ്റന്‍റുമാരെയും സുരഷാ ജീവനക്കാരനെയും മര്‍ദ്ദിക്കുകയായിരുന്നു. ഡോക്​ടറെ മര്‍ദ്ദിക്കുന്നത് തടയാന്‍ പോയ നഴ്‌സിംഗ് അസിസ്റ്റന്‍റുമാർക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്.

ഒ.പി. ബഹിഷ്കരിച്ചതിനെത്തുടർന്ന് ആശുപത്രിയില്‍ നേരിയ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. തുടർന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. അനില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഉടന്‍ പ്രതികളെ പിടികൂടുമെന്ന ഉറപ്പിന്‍മേല്‍ പ്രശ്‌നം പരിഹരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button