NattuvarthaLatest NewsKeralaNews

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

Also Read:അടച്ചിട്ടിട്ട് കാര്യമില്ല : 15 നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടികതയ്യാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

അതേസമയം, കോവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ജോലിക്കാരും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button