KeralaLatest NewsNews

കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയം: വീണാ ജോർജിന് പറ്റിയ പണി വാർത്ത വായന ആണെന്ന് കെ. സുരേന്ദ്രൻ

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്ത വായിക്കാൻ കൊള്ളാം, എന്നാൽ ഈ പണിക്ക് പറ്റില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് മന്ത്രിമാർ തന്നെയാണ് നിയമ ലംഘകരെന്നും  സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നെകിൽ തുടക്കത്തിൽ തന്നെ രണ്ട് മന്ത്രിമാർ രാജി വയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യദ്രോഹ കേസിലാണ് ആരോപണ വിധേയനായി നിൽക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രൻ്റെ രാജി വേണ്ടെന്ന് വെച്ചു. ശിവൻകുട്ടി പൂജപ്പുരയിൽ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തിയാണ്. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തത്. അതിന് ലോകം മുഴുവൻ സാക്ഷികൾ. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധി എതിരായി വന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read Also  :   ശ​ല​ഭ​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള കി​ലു​പ്പ സ​സ്യം ന​ട്ട് വെള്ളിനേഴിയിൽ തോമസ് ഐസക്

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം ചെയ്തികളെ മനസ്ഥാപമില്ലാതെ ന്യായീകരിക്കുകയാണ്. എല്ലാ കാലവും കുറ്റവാളികളെഇങ്ങനെ സംരക്ഷിക്കാൻ നിയമ വ്യവസ്ഥ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button