തൃശൂര്‍: ദേശീയപാതയില്‍ കുതിരാൻ ഇന്നലെയാണ് തുറന്നത്. തുറക്കാൻ ഇന്നലെ വൈകിട്ടോടെ കേന്ദ്രാനുമതി ലഭിക്കുകയായിരുന്നു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ കുതിരാൻ തുരങ്ക പദ്ധതി താൻ ആലത്തൂർ എം.പിയായത് മുതൽ മനസിൽ കുറിച്ചിട്ട പദ്ധതിയാണെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട രമ്യ ഹരിദാസ് എം പിക്ക് നേരെ രൂക്ഷ വിമർശനം.
എന്നാൽ, രമ്യ ഹരിദാസിനെ ട്രോളിയും വിമർശിച്ചുമാണ് കമന്റുകൾ വരുന്നത്. ‘ഇന്നലെ വന്ന എം പി വർഷങ്ങളായുള്ള പല സർക്കാരുകളുടെയും പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി, പണി പൂർത്തിയാക്കി പോലും.ഈ കോൺഗ്രസ്സുകാർക്ക് ഉളുപ്പ് എന്ന കാര്യത്തെ കുറിച്ച് ക്ലാസ്സ് എടുക്കേണ്ട കാര്യമില്ലെന്നു എം പി വീണ്ടും തെളിയിച്ചിരിക്കുന്നു’ എന്നാണു ഒരാളുടെ കമന്റ്. ഇതോടൊപ്പം, ‘അടുത്ത പദ്ധതി ആലത്തൂരിലെ പട്ടിണി പാവങ്ങൾക്ക് ഒരു വിമാനത്താവളം’ എന്ന ലക്ഷ്യത്തിനായി എം പിയോട് മുന്നോട്ട് നീങ്ങാനും പരിഹാസത്തോടെ ചിലർ കുറിക്കുന്നു.
ആദ്യം മനസ്സിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണം ആയിരുന്നുവെന്നാണ് രമ്യ ഹരിദാസ് കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിരവധി തവണ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എം പി വ്യക്തമാക്കി. യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും എന്നും എം പി പറയുന്നുണ്ട്.
പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം ആണ് ഇപ്പോൾ തുറന്നു കൊടുത്തത്. സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണമെന്ന് ചൂണ്ടിക്കാട്ടി രമ്യ ഹരിദാസ് പിണറായി സർക്കാരിനെ വിമർശിക്കുന്നുമുണ്ട്.
Post Your Comments