തൃശൂര്‍: തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് തീരുമാനം. നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്കും എന്‍എച്ച്എഐക്കും ഗുരുതരവീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വഴുക്കുംപാതയിലെ വിള്ളലിന് ഒരു മാസത്തിനുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണാനാണ് തീരുമാനമായത്. സര്‍വീസ് റോഡ് നിലനിര്‍ത്തി നിലവിലെ പാര്‍ശ്വഭിത്തിയുടെ ചെരിവ് ശക്തിപ്പെടുത്തും. റോഡിന്‍റെ വശങ്ങള്‍ റീ പാക്ക് ചെയ്യാനും യോഗത്തില്‍ ധാരണയായി. എന്‍എച്ച്എഐയുടെ റസിഡന്‍റ് എഞ്ചിനീയര്‍ രണ്ട് ദിവസത്തില്‍ ഒരിക്കലും സൈറ്റ് എഞ്ചിനീയര്‍ പ്രവൃത്തികള്‍ വിലയിരുത്തും. കളക്ടര്‍ നിര്‍ദേശിക്കുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘം അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Post Your Comments