തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. തുടർന്ന്, പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒരാഴ്ച മുന്‍പാണ് പാലക്കാട്ടുനിന്നു തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിനു പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം, കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകർന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകർന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരിൽ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു.
ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ തകർന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പൻ്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികൾ ഉൾപ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല.
Post Your Comments