തൃശൂര്‍ : ദേശീയപാതയില്‍ കുതിരാൻ തുരങ്കം ഇന്നലെ നാടകീയമായി തുറന്നു കൊടുത്തു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. രാത്രി 7.52 ന് തുരങ്കം തുറന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുതിരാൻ തുരങ്കം തുറന്നത്. അതേസമയം കുതിരാൻ തുരങ്ക പദ്ധതി താൻ ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണെന്ന് കുറിപ്പുമായി രമ്യ ഹരിദാസ് എം പി രംഗത്ത് വന്നിരുന്നു.
രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിനെയും പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ’, സന്ദീപ് പോസ്റ്റിൽ കുറിച്ചു.
‘ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തിൽ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട്’, സന്ദീപ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ .
ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തിൽ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട് .
https://www.facebook.com/Sandeepvarierbjp/posts/5891687514206299
Post Your Comments