
പാലക്കാട്: ആലത്തൂരില്‍ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. പരിശോധനയില്‍ പോലും ഈ വോട്ടുകള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ബോധപൂര്‍വ്വം നിലനിര്‍ത്തിയ വോട്ടുകള്‍ക്കെതിരെ പരാതി നല്‍കും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം, ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എല്‍ഡിഎഫ് രംഗത്തെത്തി. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവര്‍ഷം മുന്‍പ് അന്നമ്മ മരിച്ചതാണെന്നും എല്‍ഡിഎഫ് പരാതിയില്‍ വ്യക്തമാക്കി.
Post Your Comments