NattuvarthaLatest NewsKeralaNews

കേരള പോലീസിൽ ഇങ്ങനെയുമുണ്ട് ചിലർ: ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ള്‍ കെ​ട്ടി​മേ​യാ​ന്‍ പോലീസ് സഹായം

കാ​ളി​കാ​വ്: സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന പോലീസുകാർ മാത്രമല്ല കേരളത്തിലുള്ളത്. ഓരോ പ്രശ്നങ്ങളിലും അവർക്കൊപ്പം ചേർന്ന് നിൽക്കുന്നവരുമുണ്ട്. അതിനുദാഹരണമാണ് കാ​ളി​കാ​വ് പോലീസിലെ ചിലർ. ചോ​ക്കാ​ട് ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ചോർന്നൊലിക്കുന്ന വീടുകൾക്ക് പോളിത്തീൻ ഷീറ്റുകൾ നൽകിയാണ് ഇവർ മാതൃകയായത്.

Also Read:ആറുകോടിയുടെ വാക്ക് പാലിച്ച സ്മിജയ്ക്ക് 51 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി

നാ​ല്‍​പ​ത് സെന്‍റ്​ കോ​ള​നി​യി​ലും ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലും ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന കു​ടി​ലി​ല്‍ ക​ഴി​യു​ന്ന വെ​ള്ള​ന്റെ വീ​ട് മേ​യു​ന്ന​തി​നും, ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്റെ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന ഷെ​ഡ് മേ​യു​ന്ന​തി​നു​മു​ള്ള പോ​ളി​ത്തീ​ന്‍ ഷീ​റ്റു​ക​ളാ​ണ് പൊ​ലീ​സ് ന​ല്‍​കി​യ​ത്. കോ​ള​നി​യി​ലെ മാ​ധ​ന്‍ കു​ട്ടി​യും ചാ​ത്തി​യും താ​മ​സി​ക്കു​ന്ന ത​ക​ര്‍​ച്ച ഭീ​ഷ​ണി​യി​ലാ​യ വീ​ടും സി.​ഐ ഹി​ദാ​യ​ത്തു​ല്ല​യും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചു. ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യ വാ​ഗ്ദാ​ന​വും പൊ​ലീ​സ് ഇ​വ​ര്‍​ക്ക് ന​ല്‍​കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം പോലീസ് അക്രമാസക്തമായി നിലകൊള്ളുമ്പോഴാണ് കാളികാവ് പോലീസിന്റെ ഈ മാതൃകാ പ്രവർത്തനം. മീൻകുട്ട വലിച്ചെറിയലും അനാവശ്യമായി പെറ്റിയടിക്കലും മാത്രമല്ല പോലീസിന്റെ ജോലിയെന്ന് ഈ പ്രവർത്തികളിൽ നിന്ന് മനസ്സിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button