Latest NewsIndia

സുരേഷ് ഗോപിയുടെ നിയമനം: നാളികേര വികസനബോർഡിനെ കാവിവത്‌കരിക്കരുത്, കോൺഗ്രസ് ചെറുക്കും: കെ. സുധാകരൻ

നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തിരുന്നു

ന്യൂഡൽഹി : നാളികേര വികസനബോർഡിനെ കാവിവത്‌കരിക്കുന്ന കേന്ദ്രസർക്കാർ നടപടി കേരകർഷകരുടെ ആശങ്ക വർധിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ‘പെഗാസസ് ഫോൺചോർത്തൽ വിഷയത്തിൽ ഇരുസഭകളും പ്രക്ഷുബ്ധമായപ്പോൾ അതിനിടയിൽ നാളികേര വികസനബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയനിയമനം നടത്താനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കി.’

‘കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണംപിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേരവികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബി.ജെ.പി.’ ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാരീതിയിലും ചെറുക്കുമെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം ഇന്നലെ നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തിരുന്നു. ഐകകണ്‌ഠേനയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. ഇതിനെതിരെയാണ് സുധാകരന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button