NattuvarthaLatest NewsKeralaNews

ദേശീയ പ്രശ്​നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുത്, മതസൗഹാര്‍ദം ലീഗിന്‍റെ മാത്രം ബാധ്യതയല്ല: കെ.എം.ഷാജി

മലപ്പുറം: ദേശീയ പ്രശ്​നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുതെന്ന് കെ എം ഷാജി. മുസ്​ലിം ലീഗ്​ നേതൃയോഗത്തിലാണ്​ പരാമര്‍ശം. മതസൗഹാര്‍ദം മുസ്​ലിം ലീഗിന്‍റെ മാത്രം ബാധ്യതയല്ലെന്നും, സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച്‌​ കെ.എം.ഷാജിയും പി.എം സാദിഖലിയും രംഗ​ത്തെത്തി. പി.കെ ഫിറോസും നജീബ്​ കാന്തപുരവും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച്‌​ രംഗത്തെത്തി.

Also Read:രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമാണ് ഇപ്പോൾ സഫലമായത് : പരിഹാസ കുറിപ്പ്

സംഘടനകാര്യങ്ങള്‍ ഭരണഘടന പ്രകാരമായിരിക്കണമെന്ന വിമര്‍ശനവും യോഗത്തില്‍ ഷാജി ഉന്നയിച്ചു. സാമ്പത്തിക കാര്യങ്ങള്‍ ഒരാള്‍ മാത്രം ചെയ്യുന്ന രീതി ശരിയല്ല. പ്രധാന നേതാക്കള്‍ അറിഞ്ഞാകണം സാമ്പത്തിക ഇടപാടുകളെന്നും കെ.എം.ഷാജി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ടും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, സാമ്പത്തിക ഇടപാട് കേസിൽ കെ എം ഷാജിയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് പാർട്ടിയിൽ തന്നെ നിലനിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button