NattuvarthaYouthLatest NewsKeralaMenNewsIndiaWomenBeauty & StyleFood & CookeryLife StyleHealth & Fitness

പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും ശരീരം സംരക്ഷിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി

നെല്ലിക്ക ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കാർക്കും കൃത്യമായ ധാരണയില്ല. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠന റിപ്പോർട്ടുകളുണ്ട്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന ഒരൗണ്‍സ് വീതം രണ്ട് നേരം വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും.നെല്ലിക്ക നീരില്‍ കരിം ജീരകം പൊടിച്ച്‌ കഴിച്ചാല്‍ വായ്പുണ്ണ് ശമിക്കും.

Also Read:ചൈന ഞെട്ടി വിറയ്ക്കുന്നു: ഡെൽറ്റ വകഭേദം ശരവേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ട്

നിത്യേന ഓരോ കപ്പ്‌ നെല്ലിക്കാ ജൂസ് കഴിക്കുന്നതിലൂടെ പുരുഷ ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാകും.നെല്ലിക്കാനീര് തേനിനൊപ്പം ദിവസേന കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും. നെല്ലിക്ക ആവിയില്‍ പുഴുങ്ങി ശര്‍ക്കരയില്‍ പാവാക്കി വെച്ചിരുന്ന് നാലെണ്ണം വീതം ദിവസവും കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും.

ഇങ്ങനെ അനേകം ഗുണങ്ങൾ ഉള്ള നെല്ലിക്കയാണ് നമ്മുടെയൊക്കെ നാട്ടിൻപുരങ്ങളിൽ പാഴായിപ്പോകുന്നതും, ആരും പറിക്കാതെ നശിച്ചുപോകുന്നതും. ഒരുകാലത്ത് നമ്മുടെ വീടുകളൊക്കെ നെല്ലിക്ക നന്നായി ഉപയോഗിക്കുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button