Latest NewsNewsInternational

ചൈന ഞെട്ടി വിറയ്ക്കുന്നു: ഡെൽറ്റ വകഭേദം ശരവേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ട്

ബെയ്ജിങ്: എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുന്ന സമയത്താണ് ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കിയത്. കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം അതിവേഗത്തിൽ രാജ്യത്ത് പടർന്നു പിടിക്കുകയാണ്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ 20-ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് മുന്‍ നിര്‍ത്തി യാത്രകളിലടക്കം കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. പ്രതിരോധങ്ങൾ പരമാവധി തീർത്തിട്ടും എവിടെയാണ് പിഴവ് സംഭവിച്ചതെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ചൈന.

Also Read:BREAKING – ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍: പി.വി സിന്ധുവിന് വെങ്കലം

ഇന്ന് മാത്രം 75 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 53 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് പടര്‍ന്നത് .ലോകത്ത് കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈന വളരെ വേഗത്തില്‍ തന്നെ അണു നശീകരണം നടത്തി കോവിഡ് പ്രതിസന്ധിയെ മറികടന്നിരുന്നു. എന്നിട്ടും കോവിഡ് രണ്ടാമതും പടർന്നുപിടിച്ചതിൽ വലിയ ആശങ്കയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button