കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്റെ ചില പുതിയ നിയന്ത്രണങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു നേരെയുള്ള പ്രതിഷേധങ്ങൾ അവസാനിക്കുന്നതെയുള്ളൂ. എന്നാൽ ഇപ്പോൾ പുതിയ ഒരു വിവാദം ലക്ഷദ്വീപില്‍ നിന്നും ഉയരുകയാണ്. പ്രഫുൽ പട്ടേലിനായി നവീകരണം നടത്തുന്ന പുതിയ ബംഗ്ലാവിന്‍െറ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തുക നൽകി പുതുക്കി നൽകുന്നതാണ് പുതിയ വിവാദത്തിൽ ആയിരിക്കുന്നത്.
പ്രഫുല്‍ ഖോദ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി എത്തുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്ബ് നവീകരിച്ച കവരത്തിയിലെ ബംഗ്ലാവാണ് വീണ്ടും പുതുക്കിപ്പണിയുന്നത്. 60 ലക്ഷത്തിന് കരാര്‍ തീരുമാനിച്ചിരുന്ന പദ്ധതി ഒന്നരക്കോടിക്ക് പുതുക്കിനല്‍കി പണി ചെയ്യാനാണ് നിര്‍ദേശം. എന്നാൽ വൈദ്യുതീകരണത്തിനുള്ള തുക ഇരട്ടിയാക്കി നിശ്ചയിക്കാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.
read also: യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച പ്രമുഖ നടി അറസ്റ്റില്‍
ലക്ഷദ്വീപ് വൈദ്യുതി വകുപ്പില്‍ ഇത്രയും തുകക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ നല്കാന് അധികാരമുള്ള ഉദ്യോഗസ്ഥന് നിലവില്ല. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ഒരുകോടിയുടെ വര്‍ക്ക് ഓര്‍ഡറിന് അനുമതി നല്‍കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേന്ദ്ര വൈദ്യുതി വകുപ്പ് ഡയറക്ടര്‍ക്കാണ് ഇത്രയും വലിയ തുകക്ക് അനുമതി നല്കാന് അധികാരമുള്ളത്. ഇത്തരത്തിലുള്ള അനുമതിയൊന്നും വാങ്ങാതെയാണ് ബംഗ്ളാവ് പണിയുമായി മുന്നോട്ടുപോകുന്നതെന്നാണ് വിമർശനം.
Post Your Comments