കവരത്തി: കോണ്‍ഗ്രസ് എം.പിമാര്‍ക്കും ലക്ഷദ്വീപ് ഭരണകൂടം യാത്രാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കളക്ടര്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് സന്ദര്‍ശനത്തിന് പിന്നിലെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം യാത്രാനുമതിക്കായി എം.പിമാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
Post Your Comments