കൊച്ചി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യത്തിൽ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ തിരിച്ചു വരികയോ ചെയ്യരുത് എന്നും നിർദേശമുണ്ട്.
രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് അടിയന്തര ഘട്ടത്തിൽ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറൻ്റൈൻ നിർബന്ധമാണ്. ഒറ്റഡോസ് വാക്സീൻ എടുത്തവർക്കും അല്ലാത്തവർക്കും നിർബന്ധിത ഹൌസ്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇവർ 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണം.
Read Also : ടി പി ആർ നിരക്ക് ദിനം പ്രതി കൂടുമ്പോഴും, മൂന്നാം തരംഗം നേരിടാൻ സർക്കാർ സർവ്വസജ്ജമാണെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ മാസങ്ങളിൽ കോവിഡിൻ്റെ അതിവ്യാപനം കണ്ടതോടെയാണ് വീണ്ടും കർശനമായി നിർദേശങ്ങൾ ലക്ഷദ്വീപ് ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിൽ 46 കോവിഡ് രോഗികൾ മാത്രമേയുള്ളൂവെന്നും കളക്ടർ പറഞ്ഞു.
Post Your Comments