മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ട മുന്‍കരുതല്‍ പദ്ധതിയുമായി മുംബൈയിലെ കോളനി. ബോറിവാലിയിലുള്ള സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ അന്തേവാസികളാണ് വ്യത്യസ്തമായ ‘പ്രചാരണ’ പരിപാടിയ്ക്ക് തുടക്കമിട്ടത്. റോഡിലും കോളനിയ്ക്ക് പുറത്തുള്ള ചില സ്ഥലങ്ങളിലും ‘നോ കിസിംഗ് സോണ്‍’ എന്ന ബോര്‍ഡുകളും അറിയിപ്പുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ കമിതാക്കളുടെ സ്‌നേഹപ്രകടനം അതിര് കടന്നതോടെയാണ് പ്രദേശവാസികള്‍ ഇത്തരത്തിലൊരു ആശയവുമായി രംഗത്തെത്തിയത്. ബൈക്കുകളിലും കാറുകളിലുമെത്തുന്ന കമിതാക്കള്‍ അതിര് കടന്ന സ്‌നേഹ പ്രകടനം നടത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ‘നോ കിസിംഗ് സോണ്‍’ എന്ന മുന്നറിയിപ്പ് നല്‍കാന്‍ കോളനി നിവാസികളും നാട്ടുകാരും തീരുമാനിച്ചത്.
വൈകുന്നേരം 5 മണിയോടെ എത്തുന്ന കമിതാക്കള്‍ രാത്രി വൈകിയും പ്രദേശത്ത് തുടരുന്നതായും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ ഉള്ളപ്പോള്‍ പോലും ഇത്തരത്തില്‍ യുവാക്കള്‍ എത്തിയിരുന്നുവെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റോഡുകളിലും മറ്റും പെയിന്റ് ഉപയോഗിച്ച് നോ കിസിംഗ് സോണ്‍ എന്ന് എഴുതിയത്. ഇതോടെ കോളനി പരിസരത്തേയ്ക്ക് വരാറുള്ള യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്ന് കോളനി നിവാസികള്‍ പറഞ്ഞു. പോലീസിനെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തന്നെ ദൗത്യം ഏറ്റെടുത്ത് രംഗത്തെത്തിയത്.
Post Your Comments