ടോക്കിയോ: ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ പുറത്ത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. ഈ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച അഞ്ജും മൗദ്ഗിലിനും തേജസ്വിനി സാവന്തിനും യഥാക്രമം 15, 33 സ്ഥാനങ്ങളിലെത്താനേ സാധിച്ചുള്ളൂ. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ പ്രധാന ഇനമായിരുന്നു ഇത്.
നീലിങ്, പ്രോൺ, സ്റ്റാൻഡിങ് പൊസിഷനുകളിലായി യഥാക്രമം 390, 395, 382 പോയിന്റുകളുമായി 1167 ടോട്ടൽ പോയിന്റാണ് ഇന്ത്യൻ താരം അഞ്ജും മൗദ്ഗിലിന് നേടാനായത്. അതേസമയം, തേജസ്വിനി സാവന്തിനാകട്ടെ മൂന്ന് പൊസിഷനുകളിലായി 384, 394, 376 എന്നിവയടക്കം 1154 പോയിന്റ് മാത്രമാണ് നേടാനായത്.
Read Also:- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ
അതേസമയം, ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് എയിൽ 64.00 മീറ്റർ കണ്ടെത്തിയാണ് കമൽപ്രീത് കൗർ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകുന്നത്. 66.42 മീറ്റർ കണ്ടെത്തിയ അമേരിക്കയുടെ ഓൾമൻ ആണ് ഗ്രൂപ്പിൽ ഒന്നാമത്.
Post Your Comments