
ടോക്കിയോ: ഒളിമ്പിക്സിന്റെ ഏഴാം ദിനം ഇന്ത്യക്ക് മികച്ച തുടക്കം. അമ്പെയ്ത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നു. ബാഡ്മിന്റണിൽ പിവി സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാർട്ടറിൽ എത്തിയതിനു പിന്നാലെയാണ് അതാനു ദാസിന്റെ ക്വാർട്ടർ പ്രവേശനം. പുരുഷമാരുടെ വ്യക്തഗത വിഭാഗം അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ഓഹ് ജിൻ ഹയക്കിനെയാണ് അതാനു ദാസ് പരാജയപ്പെടുത്തിയത്.
അഞ്ച് സെറ്റുകൾ പൂർത്തിയാകുമ്പോൾ ഇരുവരും 5-5 സ്‌കോറിൽ സമനില നേടിയിരുന്നു. തുടർന്ന് ഷൂട്ട് ഓഫിൽ അതാനു ദാസ് വിജയം പിടിച്ചെടുത്തു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കൊറിയൻ താരം മുന്നിലായിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച അതാനു മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
Read Also:- ഇന്ത്യൻ ബാഡ്മിൻറൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു
2012 ലണ്ടൻ ഒളിമ്പിക്സിലെ ഇരട്ട സ്വർണ ജേതാവായ ഹയക്കനുമേലുള്ള വിജയം അതാനു ദാസിന്റെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു. 1/32 എലിമിനേഷൻ റൗണ്ടിൽ ചൈനീസ് തായിപേയിയുടെ യൂ ചെങ് ഡെങ്ങിനെയാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.
Post Your Comments