Latest NewsNewsSports

ഇന്ത്യൻ ബാഡ്മിൻറൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു

ദില്ലി: ഇന്ത്യയുടെ ബാഡ്മിൻറൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പുണെയിലെ വസതികളിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മകൻ ഗൗരവാണ് മരണ വിവരം അറിയിച്ചത്.1956 മലേഷ്യയിൽ നടന്ന സെല്ലഞ്ചാർ ഇന്റർനാഷണൽ കിരീടം നേടിയതോടെ ബാഡ്മിൻറണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് നന്ദു നടേക്കർ.

1954ൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്താനും അദ്ദേഹത്തിനായി. അക്കാലത്തെ ഏറ്റവും പ്രശസ്തനായ കായിക താരങ്ങളിൽ ഒരാളായിരുന്നു നന്ദു നടേക്കർ. കരിയറിൽ നൂറോളം ദേശീയ-അന്തർ ദേശീയ കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

1951നും 1963നും ഇടയിൽ തോമസ് കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു നന്ദു നടേക്കർ 16 സിംഗിൾസ് മത്സരങ്ങളിൽ 12ലും 16 ഡബിൾ‍സ്‌ മത്സരങ്ങളിൽ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വർഷങ്ങളിൽ ടൂർണമെന്റിൽ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. 1961ൽ അർജുന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1965ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

shortlink

Post Your Comments


Back to top button