NattuvarthaLatest NewsKeralaIndiaNews

എന്റെ പ്രസ്ഥാനം ഇങ്ങനെയല്ല: സി പി എമ്മിന്റെ അഴിമതികളും അക്രമവും കണ്ട് മനം മടുത്തുവെന്ന് കരുവന്നൂർ ബാങ്ക് ജീവനക്കാരൻ

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെതിരെ മുൻ ജീവനക്കാരൻ രംഗത്ത്. ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല. അഴിമതികളും ക്രമക്കേടുകളും കണ്ട് മനംമടുത്തുവെന്നാണ് സിപിഎം കാരനായ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ.

Also Read:പത്താം ക്ലാസ്സ്‌ പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി: കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ബാങ്കിൽ നടന്ന തട്ടിപ്പുകൾക്കെല്ലാം സാക്ഷിയാണ് പേര് വെളിപ്പെടുത്താത്ത ഈ വ്യക്തി. ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്‍റെ യഥാര്‍ത്ഥ ഭൂവുടമയെ എനിക്കറിയാം. ഈ ഭൂമിയുടെ ആധാരം വെച്ച്‌ 12 പേരാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. ഇത് സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ ‘എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ’ എന്നായിരുന്നു മറുചോദ്യമെന്ന് ഇദ്ദേഹം പറയുന്നു.

കരുവന്നൂർ തട്ടിപ്പ് കേസിൽ വലിയ തോതിലുള്ള രാഷ്ട്രീയ ബന്ധങ്ങളാണ് പുറത്തു വരുന്നത്. സി പി എം നേതാക്കൾക്കടക്കം പങ്കുണ്ടെന്നാണ് ഈ ജീവനക്കാരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button