തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ ഹൈക്കോടതിയില്‍. പട്ടികജാതിക്കാര്‍ക്കായി സംവണം ചെയ്തിട്ടുള്ള ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച എ രാജ പട്ടികജാതിക്കാരനല്ലെന്നാണ് പരാതി.
Read Also: പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി
എ രാജ ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നാണ് പരാതി. ക്രിസ്ത്യാനിയായ ഷൈനിപ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ചയാളാണെന്നും രാജയുടെ മാതാവ് എസ്തറിന്റെ സംസ്കാരം ക്രിസ്തുമതാചാരപ്രകാരമാണു നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പിന്നീട്, പട്ടികജാതിക്കാരനാണെന്നു വ്യാജമായി കാണിച്ച് വാങ്ങിയെടുത്ത ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതെന്നും എം.നരേന്ദ്രകുമാര്‍ മുഖാന്തരം നല്കിയ ഹര്‍ജിയില്‍ പറയുന്നു.
Post Your Comments