തിരുവനന്തപുരം: കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് കേരള പോലീസ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നമ്പറുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍ സൈബര്‍ വിംഗിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
Also Read: ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 7.19 കോടി രൂപ ചെലവഴിക്കാതെ കേരളം
മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത സംഘത്തില്‍ നിന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അവയുടെ അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പറുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നതെന്ന് പോലീസ് അറിയിച്ചു. പിന്നീട് ഈ നമ്പറുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പറുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനു വരെ സംഘങ്ങള്‍ ഇരയാക്കുന്നതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.
Post Your Comments