ദില്ലി: രാജ്യത്തിന് വീണ്ടും സഹായഹസ്തവുമായി ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോർകോർപ്പ്. രാജ്യതലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയിൽ കോവിഡ് 19 വാർഡ് സൃഷ്ടിക്കാൻ മുൻകൈ എടുത്തിരിക്കുകയാണ് കമ്പനിയെന്ന് കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു.
ദില്ലിയിലെ ജനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് 50 കിടക്കകളുള്ള കോവിഡ് വാർഡ് സൃഷ്ടിക്കാൻ ഹീറോ ആശുപത്രി അധികൃതരെ സഹായിച്ചത്. കോവിഡിനെ ചെറുക്കുന്നതിനുള്ള ഹീറോയുടെ ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുത്തത്.
ഇതിന്റെ ഭാഗമായി ഹീറോ മോട്ടോർകോർപ്പ് പീപ്പിൾ ടു പീപ്പിൾ ഹെൽത്ത് ഫൗണ്ടഷനുമായി പങ്കാളികളാകുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ദില്ലി സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രി സത്യേന്ദർ ജെയിൻ വാർഡ് ഉദ്ഘാടനം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സംവിധാനത്തിനെ പിന്തുണക്കുകയാണ് കമ്പനി ചെയ്തുവരുന്നതെന്നും ഹീറോ അധികൃതർ വ്യക്തമാക്കി.
Post Your Comments