KeralaLatest NewsIndia

ഇശല്‍ മറിയത്തിനും വേണം സുമനസുകളുടെ കരുണ: എസ്‌എംഎ ചികിത്സയ്ക്ക് വേണ്ടത് 16 കോടി

സോള്‍ജസ്മ എന്ന മരുന്നാണ് ചികിത്സയ്ക്കായി നല്‍കേണ്ടത്.

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ഗുരുതര രോഗത്തെ കുറിച്ചും അതിന്റെ ചികിത്സാ ചെലവിനെ കുറിച്ചുമൊക്കെയാണ് കുറച്ചുദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്. കണ്ണൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടി 16 കോടി സമാഹരിച്ച്‌ കേരളം മാതൃകയായിരുന്നു. ഇമ്രാന്‍ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടിയും കേരളം കൈകോര്‍ത്ത് പണം സമാഹരിച്ചെങ്കിലും ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ഇശല്‍ മറിയം എന്ന നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ഇതേ രോഗമാണ്. സോള്‍ജസ്മ എന്ന മരുന്നാണ് ചികിത്സയ്ക്കായി നല്‍കേണ്ടത്.

ഈ മരുന്നിന് മാത്രം 16 കോടി രൂപ ചെലവ് വരും. വളരെ ചെറിയ ഒരു ജനസമൂഹമാണ് ലക്ഷദ്വീപിലേത്. വലിയ സാമ്പത്തിക സ്ഥിതിയും അവര്‍ക്ക് അവകാശപ്പെടാനില്ല. എന്നിട്ടും അവര്‍ ഇശല്‍ മറിയത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം ഒരുക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം വിജയിക്കണമെങ്കില്‍ കേരളം കൂടി ലക്ഷദ്വീപിനൊപ്പം കൈകോര്‍ക്കണം. ചികിത്സാ സഹായ സമിതി ഇത്തരമൊരു അഭ്യര്‍ത്ഥന കേരളത്തിന് മുന്നില്‍ വച്ചിരിക്കുകയാണിപ്പോള്‍.

ഇശല്‍ മറിയത്തിന് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തികവും ഭരണപരവുമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കേരള മുഖ്യമന്ത്രിയോടും അവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിലവില്‍ ബെംഗളൂരിവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇശല്‍ മറിയം. ഇതുവരെ ഇശല്‍ മറിയത്തിന്റെ ചികിത്സാ സഹായത്തിനായി ലഭിച്ചത് മൂന്ന് കോടിയില്‍ താഴെ രൂപയാണ്. മരുന്നിന് മാത്രം ഇനിയും പതിമൂന്ന് കോടിയില്‍ അധികം രൂപ ആവശ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button