KeralaLatest NewsNews

സന്തോഷ് ട്രോഫി ഫുട്ബോള്‍: 10 ഗോളിന് ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ . മറുപടിയില്ലാത്ത 10 ഗോളിന് ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

read also: നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മുവിൻ്റെ മരണം: സഹപാഠികളെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റില്‍ തന്നെ കേരളം മികച്ച പ്രകടനം നടത്തി. ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button