ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന. ‘ഐഎന്‍എസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്. ലക്ഷദ്വീപിലെ മിനിക്കോയിലാണ് പുതിയ നാവികസേനാ കേന്ദ്രം. പടിഞ്ഞാറന്‍ അറബിക്കടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് തടയിടുക എന്നതും സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതുമാണ് ലക്ഷ്യം.
Read Also: പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ജെയ്‌സണ്‍ പീഡനക്കേസിലെ പ്രതി
പുതിയ നാവികസേനാ കേന്ദ്രം ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും. കമാന്‍ഡന്റ് വ്രത് ബാഗേലിന്റെ നേതൃത്വത്തിലാണ് ഐഎന്‍എസ് ജടായു കമ്മീഷന്‍ ചെയ്തിരിക്കുന്നത്. സീതാ ദേവിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച രാമായണത്തിലെ ഇതിഹാസ കഥാപാത്രമായ പക്ഷിയുടെ നാമമാണ് പുതിയ സൈനിക കേന്ദ്രത്തിന് നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ പറഞ്ഞു.
‘പടിഞ്ഞാറന്‍ കടല്‍ത്തീരത്തെ ഏറ്റവും തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപുകളിലാണ് ഐഎന്‍എസ് ജടായു ഉള്ളത്. സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ ആദ്യം പ്രതികരിച്ച പക്ഷിയാണ് ജടായു. തന്റെ ജീവന്‍ പോലും നോക്കാതെ മുന്നിട്ടിറങ്ങിയ കഥാപാത്രം. അതുപോലെ തന്നെ ഈ പ്രദേശത്ത് എന്ത് ആവശ്യം വന്നാലും ഈ യൂണിറ്റ് ആദ്യം പ്രതികരിക്കും. സുരക്ഷാ നിരീക്ഷണവും നിസ്വാര്‍ത്ഥ സേവനവും ഉറപ്പാക്കും’.
‘ഈ യൂണിറ്റ് ഇന്ത്യന്‍ നാവികസേനയ്ക്ക് മുഴുവന്‍ പ്രദേശത്തെക്കുറിച്ചും നാവിക മേഖലയെക്കുറിച്ചുള്ള അവബോധം നല്‍കും. ആന്‍ഡമാനിലെ കിഴക്ക് ഐഎന്‍എസ് ബാസും, പടിഞ്ഞാറ് ഐഎന്‍എസ് ജടായുവും നമ്മുടെ ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ കണ്ണും കാതുമായി വര്‍ത്തിക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഭീകരത, കുറ്റകൃത്യങ്ങള്‍, കടല്‍ക്കൊള്ള എന്നിവയ്ക്ക് തടയിടും’-ആര്‍ ഹരി കുമാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments